മുണ്ടക്കയം|
vishnu|
Last Modified വെള്ളി, 18 ജൂലൈ 2014 (16:05 IST)
ഓസ്ട്രേലിയയിലേക്ക് വിസ വാഗ്ദാനം നല്‍കി പണം തട്ടിയ കേസില്‍ മുണ്ടക്കയം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം കണ്ണിമല പുത്തന്‍ പുരയ്ക്കല്‍
ജോസ് (പഞ്ചാര രാജു) എന്നയാളാണു പൊലീസ് വലയിലായത്.
ഓസ്ട്റേലിയയിലെ ആശുപത്രികളില്‍ വിവിധ ജോലികള്‍ക്കായി വിസ നല്‍കാമെന്ന് പറഞ്ഞ് നിരവധി പേരില്‍ നിന്നും പണം വാങ്ങിയ ശേഷം വഞ്ചിക്കുകയായിരുന്നു എന്ന് മുണ്ടക്കയം പൊലീസ് എസ് ഐ ഡിഎസ് ഇന്ദ്രരാജ് പറഞ്ഞു. രണ്ടര ലക്ഷം രൂപ ശമ്പളം ലഭിക്കുമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. ഇയാള്‍ക്ക് കൂട്ടായി തൃശൂര്‍ സ്വദേശി വിജയം കുമാറും ഉണ്ടായിരുന്നു.
വിസ തട്ടിപ്പ് സംബന്ധിച്ച് എട്ടു പരാതികളാണ് ഇവര്‍ക്കെതിരെയുള്ളത്. ഇതിനു സമാനമായ കേസ് കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരെയുണ്ടെന്ന് കണ്ടെത്തി. ഭാര്യയെ മര്‍ദ്ദിച്ച കേസില്‍ ഇയാള്‍ ആറു മാസം പൊന്‍കുന്നം സബ് ജയിലില്‍ കഴിഞ്ഞതായും കണ്ടെത്തി. വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.