നക്‌സല്‍ നേതാവ്‌ ഒറീസയില്‍ പിടിയില്‍

ഭൂവനേശ്വര്‍| vishnu| Last Modified വെള്ളി, 18 ജൂലൈ 2014 (14:48 IST)
നക്‌സല്‍ നേതാവ്‌ സബ്യാസാചി പാണ്‌ഡെ ഒറീസയില്‍ പിടിയിലായി. ഇന്റലിജന്‍സ്‌ വിവരത്തെ തുടര്‍ന്ന്‌ ഒഡീഷയിലെ ഗഞ്ചം ജില്ലയില്‍ നിന്നാണ് പാണ്ഡയെ പോലീസ് പിടികൂടിയത്. ഇയാളില്‍ നിന്നും നിരവധി ആയുധങ്ങളും സ്‌ഫോടക വസ്‌തുക്കളും പിടിച്ചെടുത്തിട്ടുണ്ട്‌.

അന്‍പതിലേറെ ക്രിമിനല്‍ കേസുകളില്‍ പ്രധാന പ്രതിയാണിയാളെന്ന് ഒറീസാ പോലീസ്‌ തലവന്‍ സഞ്‌ജീവ്‌ മാരിക്ക് അറിയിച്ചു. 2012ല്‍ രണ്ട് ഇറ്റാലിയന്‍ സ്വദേശികളെ തട്ടികൊണ്ടു പോയതോടെയാണ് പാണ്ഡ വാര്‍ത്തകളില്‍ ഇടം നേടുന്നത്. തൊട്ടു പിന്നാലെ മാവോയിസ്റ്റില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു.

തുടര്‍ന്ന് ഇയാള്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടി ഓഫ്‌ ഇന്ത്യ (മാര്‍ക്‌സിസ്‌റ്റ് - ലെനിനിസ്‌റ്റ് - മാവോയിസ്‌റ്റ്) എന്ന പേരില്‍ പുതിയൊരു പാര്‍ട്ടിയ്‌ക്കും അടുത്തിടെ രൂപം നല്‍കിയിരുന്നു. ഇതോടെ ഇയാളുടെ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :