മണ്ണാര്‍കാട്|
Last Modified വ്യാഴം, 17 ജൂലൈ 2014 (15:01 IST)
മണ്ണാര്‍കാടിനടുത്ത് കല്ലടിക്കോട്ട് മുപ്പതുകാരിയായ വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിനു ഭര്‍തൃ പിതാവ് അറസ്റ്റില്‍. മുന്നേക്കര്‍ മീന്‍വല്ലം പുല്ലാറ വീട്ടില്‍ ജോസഫ് എന്ന 60 കാരനാണു പിടിയിലായത്.
പട്ടാപ്പകല്‍ വീട്ടില്‍ മറ്റാരുമില്ലാത്ത തക്കത്തിന് ബലംപ്രയോഗിച്ചു തടഞ്ഞു നിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണു പരാതി. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് യുവതിയെ രക്ഷിച്ചത്.
മണ്ണാര്‍കാട് എസ് ഐ അന്‍വര്‍ ഹുസൈനും സംഘവും ഉള്‍പ്പെട്ട പൊലീസുകാര്‍ പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയെ മണ്ണാര്‍കാട് ഫസ്റ്റ് ക്ലാസ് മജിസ്‍ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.