മുംബൈ|
Last Modified വെള്ളി, 18 ജൂലൈ 2014 (11:40 IST)
മുംബൈയില്‍ മലയാളി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ അയല്‍വാസികളും സുഹൃത്തുക്കളുമായ രണ്ടു പേര്‍ അറസ്റ്റില്‍. മഹാരാഷ്ട്രക്കാരനായ റോഷന്‍, യുപിയില്‍ നിന്നുളള അബു എന്നിവരാണ് അറസ്റ്റിലായത്.
ജൂണ്‍ 24നാണ് പ്ലസ്ടു വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. വൈകിട്ട് വീടിനടുത്തുള്ള കടയില്‍ നിന്നു പാല്‍ വാങ്ങി മടങ്ങവെ തന്റെ ജന്‍മദിനമാണെന്നും ചെലവു ചെയ്യാമെന്നും പറഞ്ഞ് സഹപാഠി വിളിക്കുകയും തുടര്‍ന്നു നല്‍കിയ ആപ്പിള്‍ ജ്യൂസ് കുടിച്ച് മയങ്ങിയ പെണ്‍കുട്ടിയെ പ്രതികള്‍ പീഡനത്തിന് ഇരയാക്കുകയായിരുന്നു. രാത്രി വൈകിയിട്ടും കാണാതെ അന്വേഷിച്ച വീട്ടുകാര്‍ താമസസ്ഥലത്തിനടുത്ത് റോഡില്‍ അര്‍ധബോധാവസ്ഥയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.
പെണ്‍കുട്ടിയുടെ മൊഴിയെത്തുടര്‍ന്ന് പൊലീസ് തയാറാക്കിയ രേഖാചിത്രവുമായി സാമ്യമുള്ള ഏതാനും പേരെ ഹാജരാക്കിയ ശേഷം നടത്തിയ തിരിച്ചറിയലിനിടെ ആറു പേരെ കസ്റ്റഡിയിലെടുത്തിരുന്നു. പ്രതികളെ തിരിച്ചറിയാനായി അഞ്ഞൂറിലേറെപ്പേരുടെ ഫോട്ടോകള്‍ അന്വേഷണസംഘം പെണ്‍കുട്ടിയെ കാണിച്ചിരുന്നു.