സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (18:29 IST)
ആധാര്‍ പിഎഫുമായി ബന്ധിപ്പിക്കാനുള്ള സമയം നീട്ടി. നീട്ടിയ കാലാവധി ഡിസംബര്‍ 31വരെയാണെന്ന് ഇപിഎഫ്ഒ അറിയിച്ചു. നേരത്തേ ഓഗസ്റ്റ് 31ന് മുന്‍പായി ആധാറും പിഎഫുമായി ബന്ധിപ്പിക്കണമെന്ന് നിര്‍ദേശം ഉണ്ടായിരുന്നു. എന്നാലിപ്പോള്‍ നാലുമാസത്തേക്കുകൂടി കാലാവധി നീട്ടി നല്‍കിയിരിക്കുകയാണ്. ഡിസംബര്‍ 31നുള്ളില്‍ ഇവ രണ്ടും ബന്ധിപ്പിച്ചില്ലെങ്കില്‍ ശമ്പളം നിക്ഷേപിക്കാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.