വേണമെങ്കില്‍ രണ്ട് ടി 20 കൂടുതല്‍ കളിക്കാം; ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ സാമ്പത്തിക നഷ്ടം നികത്താന്‍ ഉപാധി മുന്നോട്ടുവച്ച് ഇന്ത്യ

രേണുക വേണു| Last Modified തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (13:12 IST)

മാഞ്ചസ്റ്റര്‍ ടെസ്റ്റ് ഉപേക്ഷിച്ചതോടെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന് കനത്ത സാമ്പത്തിക നഷ്ടമാണ് നേരിടേണ്ടി വന്നത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനുണ്ടായ കോടികളുടെ സാമ്പത്തിക നഷ്ടം നികത്താന്‍ ബിസിസിഐ ഒരു ഉപാധി മുന്നോട്ടുവച്ചിരിക്കുകയാണ്. 2022 ല്‍ പരിമിത ഓവര്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പോകുന്നുണ്ട്. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി 20 മത്സരങ്ങളുമാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. മാഞ്ചസ്റ്റര്‍ ടെസ്റ്റ് ഉപേക്ഷിച്ചതുമൂലമുണ്ടായ സാമ്പത്തിക നഷ്ടം പരിഹരിക്കാന്‍ അടുത്ത ഇംഗ്ലണ്ട് പര്യടനത്തില്‍ രണ്ട് ടി 20 മത്സരങ്ങള്‍ കൂടുതല്‍ കളിക്കാമെന്നാണ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഇതിനോട് പ്രതികരിച്ചിട്ടില്ല. മാഞ്ചസ്റ്റര്‍ ടെസ്റ്റിനു പകരം ഐപിഎല്ലിനും ടി 20 ലോകകപ്പിനും ശേഷം മറ്റൊരു ടെസ്റ്റ് കളിക്കുന്ന കാര്യവും ബിസിസിഐയും ഇസിബിയും ചേര്‍ന്ന് ആലോചിക്കുന്നു.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :