ചെന്നൈ|
Last Modified ചൊവ്വ, 17 സെപ്‌റ്റംബര്‍ 2019 (17:25 IST)
ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ പിവി സിന്ധുവിനെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി 70കാരന്‍. തമിഴ്‌നാട് രാമനാഥപുരം സ്വദേശി മലൈസ്വാമിയാണ് ആവശ്യവുമായി രാമനാഥപുരം കളക്ടറുടെ ഓഫീസില്‍ ഇയാള്‍ എത്തിയത്.
ചൊവ്വാഴ്‌ചയാണ് മലൈസ്വാമി കളക്‍ടറെ കാണാന്‍ എത്തിയത്. തനിക്ക് സിന്ധുവിനെ വിവാഹം കഴിക്കണമെന്നും, അതിന് സാഹചര്യം ഒരുക്കി നല്‍കിയില്ലെങ്കില്‍ തട്ടിക്കൊണ്ടു പോകുമെന്നും ഇയാള്‍ വ്യക്തമാക്കി.
70 വയസായിട്ടും തനിക്ക് 16ന്റെ ചെറുപ്പം ഉണ്ടെന്നും മലൈസ്വാമി കളക്‍ടറോട് പറഞ്ഞു. എല്ലാ മാസത്തിലും കളക്‍ടര്‍ പൊതുപരാതി സ്വീകരിക്കുന്ന രീതിയുണ്ട്. ഈ ചടങ്ങില്‍ എത്തിയാണ് മലൈസ്വാമി സിന്ധുവിനെ വിവാഹം ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചത്.