കോടികള്‍ സ്വന്തമാക്കുന്ന സിന്ധു; 29.2 മില്ല്യണുമായി സെറീന - പട്ടിക പുറത്ത്

  sportswomen , pv sindhu , highest paid ,  ഇന്ത്യ , പിവി സിന്ധു , സെറീന വില്ല്യംസ് , ഫോബ്സ് മാസിക
ന്യൂയോര്‍ക്ക്| Last Modified ബുധന്‍, 7 ഓഗസ്റ്റ് 2019 (19:12 IST)
ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന വനിതാ കായികതാരങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് പിവി സിന്ധു വീണ്ടും ഇടം പിടിച്ചു. തയ്യാറാക്കിയ പട്ടികയിൽ പതിമൂന്നാം സ്ഥാനക്കാരിയാണ് സിന്ധു. ചൊവ്വാഴ്ചയാണ് പട്ടിക പുറത്ത് വിട്ടത്.

അമേരിക്കന്‍ ടെന്നീസ് താരം സെറീന വില്ല്യംസ് ഒന്നാമത് നില്‍ക്കുന്ന പട്ടികയില്‍ 5.5 മില്ല്യണ്‍ ഡോളറാണ് (ഏകദേശം 38 കോടി രൂപ) സിന്ധുവിന് ലഭിച്ച പ്രതിഫലം. കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍ സിന്ധു ഏഴാമതായിരുന്നു.

വേൾഡ് ടൂർ ഫൈനൽസിലെ കിരീട നേട്ടമാണ് ഈ വർഷം സിന്ധുവിനെ തുണച്ചത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരിയും സിന്ധുവാണ്.

29.2 മില്ല്യണ്‍ യുഎസ് ഡോളറാണ് (200 കോടിയിലധികം രൂപ) സെറീന വില്ല്യംസിന് കഴിഞ്ഞ വര്‍ഷം ലഭിച്ച പ്രതിഫലം. ടെന്നീസ് താരം തന്നെയായ നവോമി ഒസാക്കയാണ് രണ്ടാമത്. ഒസാക്കയുടെ സമ്പാദ്യം 24.3 മില്ല്യണ്‍ ഡോളര്‍ (170 കോടിയിലധികം രൂപ) ആണ്. 11.8 മില്ല്യണ്‍ ഡോളറാണ് മൂന്നാം സ്ഥാനത്തുള്ള ടെന്നീസ് താരം ആഞ്ജലിക് കെര്‍ബറുടെ സമ്പാദ്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :