‘സിന്ധു രാജ്യത്തിന്റെ അഭിമാനമെന്ന് മോദി, കൂടുതല്‍ മെഡലുകള്‍ നേടുമെന്ന് താരം’; അഭിനന്ദിച്ച് പ്രധാനമന്ത്രി

 pm narendra modi , pv sindhu , historic win , പിവി സിന്ധു , ലോക ബാഡ്‌മിന്റണ്‍ , ഇന്ത്യ
ന്യൂഡല്‍ഹി| Last Modified ചൊവ്വ, 27 ഓഗസ്റ്റ് 2019 (15:52 IST)
ലോക ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മിന്നുന്ന ജയം സ്വന്തമാക്കിയ പിവി സിന്ധുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരിശീലകന്‍ ഗോപിചന്ദിനൊപ്പം ഇന്ത്യയിൽ തിരിച്ചെത്തിയ സിന്ധു പ്രധാനമന്ത്രിയേയും കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജുവിനേയും സന്ദര്‍ശിക്കുകയായിരുന്നു.

‘രാജ്യത്തിന്റെ അഭിമാനം, ഒരു സ്വര്‍ണവും ഒരുപാട് യശസും ഇന്ത്യയിലേക്ക് കൊണ്ടുവന്ന ചാമ്പ്യന്‍’- എന്നാണ് സിന്ധുവിനെ കണ്ടശേഷം മോദി ട്വിറ്ററില്‍ കുറിച്ചത്.

ചൊവ്വാഴ്ച്ച രാവിലെ സ്വിറ്റ്സർലൻഡിൽ ന്യൂഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ എത്തിയ സിന്ധുവിന് വന്‍ സ്വീകരണമാണ് ലഭിച്ചത്.

ഇന്ത്യക്കാരി ആയതില്‍ അഭിമാനിക്കുന്നുവെന്നും, കൂടുതല്‍ മെഡലുകള്‍ നേടാനായിരിക്കും ഇനിയുള്ള പ്രയത്‌നമെന്നും മാധ്യമപ്രവര്‍ത്തകരോട് സിന്ധു വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :