‘ചോദ്യം ചെയ്‌തവര്‍ക്കുള്ള എന്റെ മറുപടിയാണ് ഈ വിജയം’; മനസ് തുറന്ന് സിന്ധു

 pv sindhu , world badminton championship ,  പിവി സിന്ധു , ലോക ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍‌ഷിപ്പ് ,  കരോളിന മരിന്‍
ബാസൽ (സ്വിറ്റ്സർലൻഡ്)| Last Modified തിങ്കള്‍, 26 ഓഗസ്റ്റ് 2019 (17:23 IST)
തനിക്കെതിരെ തുടര്‍ച്ചയായി ചോദ്യം ഉന്നയിച്ചവര്‍ക്കുള്ള മറുപടിയാണ് ലോക ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍‌ഷിപ്പിലെ വിജയമെന്ന് പിവി സിന്ധു.

വിമര്‍ശനങ്ങള്‍ക്കും കടുത്ത ചോദ്യങ്ങള്‍ക്കും റാക്കറ്റ് കൊണ്ട് ഉത്തരം നല്‍കാനായിരുന്നു എനിക്കിഷ്‌ടം. ഇത്തവണ എനിക്കത് സാധിച്ചു. വളരെയധികം വൈകാരികമായ നാളുകളായിരുന്നു കഴിഞ്ഞു പോയതെന്നും സിന്ധു പറഞ്ഞു.

“ആദ്യ ലോക ചാമ്പ്യന്‍‌ഷിപ്പിലെ തോല്‍‌വി എന്നെ വളരെയധികം നിരാശപ്പെടുത്തി. കഴിഞ്ഞ വര്‍ഷവും തോല്‍‌വി ഏറ്റുവാങ്ങിയതോടെ സങ്കടത്തിനൊപ്പം ദേഷ്യവും ശക്തമായി. പിന്നാലെ, പല കോണുകളില്‍ നിന്ന് ചോദ്യവുമുയര്‍ന്നു. എന്തുകൊണ്ട് ലോക ചാമ്പ്യന്‍ഷിപ്പില്‍ ജയിക്കാന്‍ കഴിയുന്നില്ലെന്ന ചോദ്യം നേരിടേണ്ടി വന്നു”

ഇത്തവണ മത്സരത്തിന് ഇറങ്ങുമ്പോള്‍ സ്വാഭാവികമായി കളിക്കാന്‍ ഞാന്‍ തയ്യാറെടുത്തു. ആശങ്കയുന്നും ഇല്ലായിരുന്നു. മനസിനെ അങ്ങനെ പാകപ്പെടുത്തിയിരുന്നു. ഈ മനസാന്നിധ്യം ഇപ്രാവശ്യം തുണയ്‌ക്കുകയും ചെയ്‌തു എന്ന് രാജ്യാന്തര ബാഡ്മിന്റൻ ഫെഡറേഷന്റെ പ്രതിനിധിയുമായി സംസാരിക്കവെ സിന്ധു പറഞ്ഞു.

2016 റിയോ ഒളിമ്പിക്‍സ് ഫൈനലിൽ സ്‌പെയിനിന്റെ കരോളിന മരിനെതിരെ ആദ്യ ഗെയിം സ്വന്തമാക്കിയതിനുശേഷം തോറ്റതിൽ തുടങ്ങുന്നു സിന്ധുവിന്റെ ഫൈനൽ വീഴ്ചകൾ. അന്നുമുതൽ ഇതുവരെ പത്തു ഫൈനലുകളിലാണ് സിന്ധു തോൽവിയറിഞ്ഞത്. ഇതോടെയാണ് താരത്തിനെതിരെ നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :