1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. 4g restored in kashmir

ഒന്നരവര്‍ഷത്തിനു ശേഷം കശ്മീരില്‍ 4ജി ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിച്ചു

Kashmir
കശ്മീരില്‍ 4ജി ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിച്ചു. ഒന്നരവര്‍ഷം മുന്‍പ് കശ്മീരിന്റെ പ്രത്യേക പദവി മാറ്റുന്നതിനു തൊട്ടുമുന്‍പാണ് 4ജി സേവനം തടസപ്പെട്ടിരുന്നത്. 4ജി സേവനം പുനഃസ്ഥാപിച്ചതായി ഭരണകൂട വക്താവ് രോഹിത് കന്‍സാലാണ് ട്വിറ്ററിലൂടെ അറിയിച്ചത്. 
 
അതേസമയം കഴിഞ്ഞമാസം 25നായിരുന്നു കശ്മീരില്‍ 2ജി സേവനം പുനഃസ്ഥാപിച്ചത്. ഒരിക്കലും ലഭിക്കാത്തതിലും ഭേദമാണ് വൈകിയെങ്കിലും ലഭിക്കുന്നതെന്ന് ഒമര്‍ അബ്ദുല്ല ട്വീറ്റ് ചെയ്തിട്ടുണ്ട്.
അടുത്ത ലേഖനം
വാക്‌സിന്‍ പെരുമ: ഇന്ത്യ ഇതുവരെ കൊവിഡ് വാക്‌സിന്‍ കയറ്റി അയച്ചത് 17 രാജ്യങ്ങളിലേക്ക്