ശ്രീനു എസ്|
Last Updated:
ശനി, 6 ഫെബ്രുവരി 2021 (13:04 IST)
മുഖ്യമന്ത്രിയെക്കുറിച്ച് കെ.സുധാകരന്‍ നടത്തിയ പരാമര്‍ശത്തില്‍ ജാതീയമായി ഒന്നുമില്ലെന്ന് കെപിസിസി പ്രസിഡന്റ്
മുല്ലപ്പള്ളി രാമചന്ദ്രന്‍. പിണറായിയുടെ ധൂര്‍ത്തിനെയാണ് സുധാകരന്‍ വിമര്‍ശിച്ചതെന്ന് മുല്ലപ്പള്ളി പറഞ്ഞു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രയാസത്തിലൂടെ കടന്നുപോവുമ്പോള്‍ മുഖ്യമന്ത്രിക്കു സഞ്ചരിക്കാന്‍ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തതിനെയാണ് സുധാകരന്‍ വിമര്‍ശിച്ചത്. അതില്‍ ജാതീയമായി ഒന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
വിഷയദാരിദ്ര്യം കൊണ്ടാണ് സിപിഎം ഇതു വിവാദമാക്കാന്‍ ശ്രമിച്ചത്. സിപിഎമ്മിന്റെ തൊഴിലാളി സ്നേഹം വെറും തട്ടിപ്പാണ്.തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമാണ് തൊഴിലാളികള്‍ക്ക് വേണ്ടി വാദിക്കുന്നത്.തൊഴിലാളി താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്ത പാര്‍ട്ടിയാണ് സിപിഎം.ചങ്ങാത്തമുതാലളിത്വത്തിന്റെ പാതയില്‍ സഞ്ചരിക്കുന്ന സിപിഎം നേതാക്കള്‍ക്ക് തൊഴിലാളികളുടെ പേര് ഉച്ചരിക്കാന്‍ അവകാശമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.