ശ്രീനഗര്‍|
Last Modified വ്യാഴം, 23 ഒക്‌ടോബര്‍ 2014 (17:53 IST)
രാജ്യം സമാധാനത്തോടെ ഉറങ്ങുന്നത് നിങ്ങള്‍ ഉണര്‍ന്നിരിക്കുന്നത് കൊണ്ടാണെന്ന് സിയാചിനില്‍ സൈനികരോട്
പ്രധാനമന്ത്രി നരേന്ദ്ര മോഡി.
ലോകത്തിലെ ഏറ്റവും ഉയരംകൂടിയ സൈനിക സാന്നിധ്യ ഭൂമിയായ ജമ്മു കശ്മീരിലെ സിയാചിന്‍ സന്ദര്‍ശനവേളയിലായിരുന്നു മോഡിയുടെ പ്രശംസ. ജവാന്മാര്‍ക്കും രാജ്യത്തെ ജനങ്ങള്‍ക്കും പ്രധാനമന്ത്രി ദീപാവലി ആശംസകള്‍ അര്‍പ്പിച്ചു. 'സിയാചിനിലെ മഞ്ഞുപുതച്ച ഉയരങ്ങളില്‍ നിന്ന്, ധീരജവാന്മാര്‍ക്കൊപ്പം ദീപാവലി ആശംസകള്‍ നേരുന്നു'വെന്ന് മോഡി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.
'രാജ്യം ദീപാവലി ആഘോഷിക്കുന്നത് സൈനികരുടെ ത്യാഗവും സേവന മനോഭാവവും കാരണമാണ്.' ദീപാവലിയില്‍ സൈനികര്‍ക്കൊപ്പം ചെലവഴിക്കാന്‍ ഒരു പ്രധാനമന്ത്രിക്ക് അവസരം ലഭിക്കുന്നത് ആദ്യമാണെന്നും സൈനികരെ അഭിസംബോധന ചെയ്ത് മോഡി പറഞ്ഞു.
വൈകുന്നേരം അഞ്ചിന് ശ്രീനഗര്‍ വിമാനത്താവളത്തിലെത്തിയ മോഡി അവിടെവച്ച് വാര്‍ത്താസമ്മേളനം നടത്തി. ജമ്മു കശ്മീരിലെ പ്രളയബാധിതര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാനാണ് പ്രധാനമന്ത്രി സംസ്ഥാനത്ത് എത്തിയത്. പ്രളയബാധിതരെ പാര്‍പ്പിച്ചിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലും അദ്ദേഹം സന്ദര്‍ശനം നടത്തി.