ബെയ്ജിംഗ്|
Last Modified വ്യാഴം, 6 നവംബര്‍ 2014 (09:27 IST)
ആത്മീയാചാര്യന്‍ ദലൈലാമയെ പിന്തുണച്ചാല്‍ ടിബറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്ന് ചൈന. ടിബറ്റിലെ മുതിര്‍ന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായ ചെന്‍ ക്വങ്വോയാണ് മുന്നറിയിപ്പ് നല്‍കിയത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക വാര്‍ത്താ മാധ്യമമായ 'ടിബറ്റ് ഡെയ്‌ലി'യാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പാര്‍ട്ടി നേതാക്കളുള്‍പ്പെടെയുള്ള അംഗങ്ങള്‍ മാതൃരാജ്യത്തിന്റെ ഐക്യം എല്ലാ തലത്തിലും സംരക്ഷിക്കണമെന്നും ചെന്‍ വ്യക്തമാക്കുന്നു. ദലൈലാമയെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നതിനൊപ്പം മാതൃരാജ്യത്തിനെതിരെ വിഘടനവാദം മുഴക്കുന്നവരെ ചെറുക്കണമെന്നും ചെന്‍ ആവശ്യപ്പെടുന്നു.
ടിബറ്റിനെ ചൈനയില്‍നിന്ന് വേര്‍പ്പെടുത്തണമെന്ന ദലൈലാമയുടെ ആവശ്യമാണ് മേഖലയില്‍ സംഘര്‍ഷാവസ്ഥയ്ക്കിടയാക്കുന്നതെന്നാണ്
ചൈന കുറ്റപ്പെടുത്തുന്നത്.