1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. 41 people from a single building tested corona positive

ഡൽഹിയിൽ ഒരു കെട്ടിടത്തിലെ 41 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഡൽഹി
ന്യൂ‌ഡൽഹിലെ ഒരു കെട്ടിടത്തിലെ 41 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.ല്‍ഹി കാപസഹേഡ ഡി സി ഓഫീസിന് സമീപത്തുള്ള ടീക്‌ വാലി ഗാലിയിലുള്ള കെട്ടിടത്തലുള്ളവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നേരത്തെ ഇതേ കെട്ടിടത്തിലുള്ള ഒരാൾക്ക് രോഗബാധയുണ്ടായതിനെ തുടർന്ന് ഏപ്രില്‍ 19-ന് കെട്ടിടം പൂട്ടി സീല്‍ ചെയ്തിരുന്നു.
 
അതേസമയം ഡൽഹിയിലെ 11 ജില്ലകളെ മെയ് 17 വരെ റെഡ്സോണായി പ്രഖ്യാപിച്ചു. പത്തിൽ കൂടുതൽ കൊറോണ പോസിറ്റീവ് കേസുകൾ ഉള്ള സ്ഥലങ്ങളാണ് റെഡ് സോണിൽ ഉൾപ്പെടുന്നത്.റെഡ്‌സോണ്‍ ആയി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളില്‍ കേന്ദ്രം നല്‍കുന്ന ആനുകൂല്യങ്ങള്‍ ലഭ്യമായിരിക്കുമെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു.
അടുത്ത ലേഖനം
കൊറോണ രാജ്യവ്യാപകമാക്കിയത് തബ്‌ലീഗുകാർ, വിദ്വേഷപ്രചാരണവുമായി യോഗി