26/11: സംയുക്‌ത അന്വേഷണത്തിന്‌ പാകിസ്ഥാന്‍ തയ്യാര്‍

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PTI
PTI
മുംബൈ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന ആരോപണം പാകിസ്ഥാന്‍ വീണ്ടും നിഷേധിച്ചു. ആക്രമണത്തില്‍ പാക്‌ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കൊന്നും പങ്കില്ലെന്ന് പാക്‌ വിദേശകാര്യ സെക്രട്ടറി ജലീല്‍ അബ്ബാസ്‌ ജീലാനി പറഞ്ഞു. അതേസമയം സംയുക്‌ത അന്വേഷണത്തിന്‌ പാകിസ്ഥാന്‍ തയ്യാറാണെന്ന്‌ അദ്ദേഹം അറിയിച്ചു. ഇന്ത്യ- പാക്‌ വിദേശകാര്യ സെക്രട്ടറിമാരുടെ ചര്‍ച്ചയ്‌ക്കു ശേഷം ഡല്‍ഹിയില്‍ സംയുക്‌ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭീകരവാദമാണ് ഇരുരാജ്യങ്ങളുടെയും മുഖ്യശത്രു എന്നും ജീലാനി അഭിപ്രായപ്പെട്ടു. 26/11 ആക്രമണത്തിന്റെ സൂത്രധാരന്മാരില്‍ ഒരാളായ അബു ജുന്റാലിനെക്കുറിച്ചുള്ള വിവരങ്ങളെല്ലാം പാകിസ്ഥാന് കൈമാറി. ഇന്ത്യാ-പാക്‌ ബന്ധം മെച്ചപ്പെടുത്താന്‍ ചര്‍ച്ചയില്‍ തീരുമാനമായി എന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി രഞ്‌ജന്‍ മത്തായി വ്യക്തമാക്കി.

ഇരുസെക്രട്ടറിമാരും ഇസ്ലാമാബാദില്‍ വീണ്ടും കൂടിക്കാഴ്‌ച നടത്തും. സെപ്‌തംബറില്‍ ഇന്ത്യ-പാക്‌ വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്‌ചയും നടക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :