സരബ്ജിതിന്റെ മോചനത്തിനായി സല്‍മാന്‍ ഖാന്‍

മുംബൈ| WEBDUNIA|
PRO
PRO
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാകിസ്ഥാനിലെ ലാഹോറില്‍ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരന്‍ സരബ്ജിതിന്റെ മോചനം ആവശ്യപ്പെട്ട് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. 30 വര്‍ഷത്തിലേറെയായി തടവില്‍ കഴിയുന്ന സരബ്ജിതിനെ മോചിപ്പിക്കുന്നതിനായി സല്‍മാന്‍ പാക് ജനതയുടെയും പാക് മാധ്യമങ്ങളുടെയും പിന്തുണ അഭ്യര്‍ത്ഥിച്ചു.

ട്വിറ്ററിലൂടെയാണ് സല്‍മാന്‍ സരബ്ജിതിന്റെ മോചനം ആവശ്യപ്പെട്ടത്. സരബ്ജിതിനെ മോചിപ്പിക്കണം പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയോടും പാക് സര്‍ക്കാരിനോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

1990-ല്‍ നടന്ന ബോംബ് സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ടാണ് സരബ്ജിത് സിംഗിന് വിധിച്ചത്. ഇയാളെ മോചിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം പാക് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ പാക് സര്‍ക്കാര്‍ ഇതില്‍ നിന്ന് മലക്കം‌മറിയുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :