അനുബന്ധ വാര്‍ത്തകള്‍
- സ്മൃതി ഇറാനിയുടെ സഹായി കൊല്ലപ്പെട്ട കേസില്‍ ട്വിസ്റ്റ്;കൊലപാതകത്തിനു പിന്നിൽ ബിജെപി പ്രവർത്തകർ;കോണ്‍ഗ്രസിനുമേല്‍ പഴിചാരിയ ബിജെപി നാണംകെട്ടു
- ലിഫ്റ്റിനിടയില്‍ ഇയര്‍ഫോണ്‍ കുടുങ്ങി; വീട്ടമ്മ കഴുത്ത് മുറിഞ്ഞ് മരിച്ചു
- ‘മുമ്പ് ഞങ്ങളുടെ മക്കള്‍ക്കൊപ്പം ഹിന്ദുക്കളുടെ കുട്ടികളും ഒരുമിച്ച് കളിച്ചു, രണ്ടുവര്‍ഷം കൊണ്ട് കാര്യങ്ങള്‍ മാറിമറിഞ്ഞ്’; ബിജെപി ജയിച്ചാല്‍ ഗ്രാമം വിടുമെന്ന് യുപിയിലെ മുസ്ലീങ്ങൾ
- അയോധ്യയിലെ ഗോശാലയില്‍ പശുവിനെ ബലാത്സംഗം ചെയ്തയാള്‍ അറസ്റ്റില്‍
- ഉത്തർപ്രദേശ് ലോക്സഭാ തെരഞ്ഞെടുപ്പ് 2019:Live Update
കാമുകിക്കൊപ്പം ബെഡ് റൂമില്‍ കണ്ടു, 24കാരനെ തല്ലിക്കൊന്നു
പെണ്‍കുട്ടിയുടെ സഹോദരന് ഗൗതം ഇരുവരേയും ബെഡ് റൂമില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആക്രമിക്കാനൊരുങ്ങിയിരുന്നു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ യുവാവിനെ തല്ലിക്കൊന്നു. കാമുകിക്കൊപ്പം ബെഡ് റൂമില്‍ കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് യുവാവിനെ യുവതിയുടെ വീട്ടുകാര്‍ തല്ലിക്കൊന്നത്. ഇന്നലെയാണ് സംഭവം. ഷെര്‍പൂര്‍ ഗ്രാമവാസിയായ സൂരജ് പാല് എന്ന 24കാരനെയാണ് തല്ലിക്കൊന്നത്.
പെണ്‍കുട്ടിയുടെ സഹോദരന് ഗൗതം ഇരുവരേയും ബെഡ് റൂമില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആക്രമിക്കാനൊരുങ്ങിയിരുന്നു. പരിഭ്രാന്തനായ സൂരജ് ഗൗതമിന് നേരെ വെടി വച്ചതായും പൊലീസ് പറയുന്നു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് സൂരജിനെ ഇരുമ്പ് റോഡുകളും വടികളും കൂര്‍ത്ത ആയുധങ്ങളും കൊണ്ട് വളഞ്ഞിട്ട് ആക്രമിച്ചു.
ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് സൂരജ് മരിച്ചു. പരിക്കേറ്റ ഗൗതമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൂരജിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് വിട്ടു. പെണ്‍കുട്ടിയുടെ സഹോദരന്മാരും അച്ഛനുമടക്കമുള്ളവര്ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.