അയോധ്യയിലെ ഗോശാലയില്‍ പശുവിനെ ബലാത്സംഗം ചെയ്തയാള്‍ അറസ്റ്റില്‍

പശുവിനെ പീഡിപ്പിക്കാനായി വീണ്ടും ഗോശാലയിലെത്തിയപ്പോള്‍ വളണ്ടിയര്‍മാര്‍ രാജ് കുമാറിനെ പിടികൂടുകയായിരുന്നു.

Last Modified ബുധന്‍, 22 മെയ് 2019 (07:29 IST)
ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ പശുക്കളെ ബലാത്സംഗം ചെയ്തതിന് രാജ്കുമാര്‍ എന്നയാളെ അറസ്റ്റ് ചെയ്തു. ഗോശാലയില്‍ വച്ചാണ് ഇയാള്‍ പശുക്കളെ പീഡിപ്പിച്ചത്. കടാലിയ ബാബ ആശ്രം നടത്തുന്ന ഗോശാലയിലാണ് സംഭവം. ഗോശാലയിലെ വളണ്ടിയര്‍മാരാണ് രാജ്കുമാറിനെ പിടിച്ച് പൊലീസിലേല്‍പ്പിച്ചത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു.

പശുവിനെ പീഡിപ്പിക്കാനായി വീണ്ടും ഗോശാലയിലെത്തിയപ്പോള്‍ വളണ്ടിയര്‍മാര്‍ രാജ് കുമാറിനെ പിടികൂടുകയായിരുന്നു. രാജ് കുമാറിനെ ഇവര്‍ മര്‍ദ്ദിച്ചു. ഇതിന് ശേഷം പൊലീസിലേല്‍പ്പിച്ചു. ഐപിസി സെക്ഷന്‍സ് 376, 511 വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. മദ്യലഹരിയിലാണ് പശുക്കളെ പീഡിപ്പിച്ചത് എന്നാണ് രാജ് കുമാര്‍ പറഞ്ഞത്. എന്താണ് ചെയ്തത് എന്ന് ഓര്‍മ്മയില്ല എന്നും തല്ല് കിട്ടിയത് മാത്രമാണ് ഓര്‍മ്മയുള്ളത് എന്നും രാജ് കുമാര്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :