ഇറ്റലിയിൽ നിന്നും അമൃത്സറിലെത്തിയ ചാർട്ടേഡ് വിമാനത്തിലെ 173 പേർക്ക് കൊവിഡ്

അഭിറാം മനോഹർ| Last Modified വെള്ളി, 7 ജനുവരി 2022 (20:14 IST)
ഇറ്റലിയിലെ റോമിൽ നിന്ന് അമൃത്സറിലെത്തിയ 170ലേറെ യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച 285 യാത്രക്കാരുമായെത്തിയ വിമാനത്തിലെ യാത്രികർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് വിമാനത്താവളത്തിലെ അധികൃതർ വ്യക്തമാക്കി.

നേരത്തെ 179 യാത്രക്കാരുമായി ഇറ്റലിയിൽ നിന്നെത്തിയ ചാർട്ടേഡ് വിമാനത്തിലെത്തിയ 125 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഇറ്റലിയിൽ നിന്നെത്തിയ ചാർട്ടേഡ് വിമാനത്തിലെ 170ലേറെ യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്..രോഗബാധിതരുടെ എണ്ണം ഇനിയും ഉയർന്നേക്കാമെന്നും പരിശോധന തുടരുകയാണെന്നുംവിമാനത്താവളത്തിലെ ഡയറക്ടർ വികെ സേഥിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :