കൂട്ടം ചേരരുത്, ലക്ഷദ്വീപിൽ നിരോധനാജ്ഞ: കൊവിഡ് സാഹചര്യത്തിലെന്ന് കളക്‌ടർ

അഭിറാം മനോഹർ| Last Modified വെള്ളി, 7 ജനുവരി 2022 (17:46 IST)
ലക്ഷദ്വീപിൽ വീണ്ടും പ്രഖ്യാപിച്ചു. നാലോ അതിലധികമോ പേ൪ കൂട്ട൦കൂടിയാൽ സി.ആര്‍.പി.സി 144 വകുപ്പ് പ്രകാരം നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടർ അസ്ക൪ അലി അറിയിച്ചു. കൊവിഡിനൊപ്പം ഒമിക്രോൺ വ്യാപനം തടയാനാണ് നിയന്ത്രണമെന്നാണ് കളക്‌ടറുടെ ഉത്തരവിൽ പറയുന്നത്.

നേരത്തെയും കൊവിഡ് സമയത്ത് ജില്ലാ കളക്ടര്‍ ലക്ഷദ്വീപിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഭരണകൂടത്തിനെതിരായ പ്രതിഷേധമില്ലാതാക്കാനുള്ള നടപടിയാണിതെന്ന് അന്ന്
വിമർശനമുയർന്നിരുന്നു. അതേസമയം രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുകയാണ്.ഒരു ലക്ഷത്തിൽ കൂടുതൽ പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :