പ്രവാസികൾ ഈ ആഴ്ചമുതൽ രാജ്യത്ത് തിരികെയെത്തും, ആദ്യ സംഘം മാലിയിൽനിന്നും കൊച്ചിയിലേക്ക്

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 4 മെയ് 2020 (08:26 IST)
ഡൽഹി: പ്രവാസികളുടെ മടക്കത്തിന് കേന്ദ്ര സർക്കാൻ അനുമതി നൽകിയതൊടെ പ്രവർത്തനങ്ങൾ വേഗത്തിലാവുകയാണ്. ആദ്യ ഘട്ടം മാലിയിൽനിന്നുമാണ് ആരംഭിയ്ക്കുന്നത്. മാലിയിൽനിന്നുമുള്ള 200 പേരടങ്ങുന്ന ആദ്യ സംഘത്തെ ഈ ആഴ്ച തന്നെ കൊച്ചിയിലെത്തിയ്ക്കും. കപ്പൽ മാർഗമാണ് ഇവരെ കൊച്ചിയിൽ എത്തിയ്ക്കുക. ഇതിനായുള്ള സ്റ്റാൻഡേർഡ് ഓപ്പറേഷൻ പ്രൊസീജിയർ തയ്യാറായി.

മടങ്ങിയെത്തുന്നവർ കൊച്ചിയിൽ 14 ദിവസം ക്വറന്റീനിൽ കഴിയണം. കപ്പൽ യാത്രയ്ക്ക് തൽക്കാലം പണം ഈടാക്കേണ്ടതില്ല എന്നാണ് തീീരുമനം, എന്നാൽ ക്വാറന്റീനിൽ കഴിയേണ്ടതിന്റെ ചിലവ് വഹിക്കേണ്ടിവരും. ക്വറന്റീന് ശേഷം ഇവർ സ്വന്തം നാടുകളിലേയ്ക്ക് മടങ്ങുന്നതിനെ കുറിച്ച് കേന്ദ്ര സംസ്ഥാന സർക്കാരുകൾ തീരുമാനമെടുക്കും. ആരോഗ്യ പ്രശനങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, ടൂറിസ്റ്റ് വിസയില്‍ എത്തി കുടുങ്ങിയവര്‍, ജോലി നഷ്ടപ്പെട്ടവര്‍ എന്നിവർക്കാണ് മടങ്ങിയെത്താനുള്ള പട്ടികയിൽ മുൻഗണന ലഭിയ്ക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :