13/7 സ്ഫോടനം: കശ്മീര്‍ സ്വദേശി അറസ്റ്റില്‍

മുംബൈ| WEBDUNIA|
PRO
PRO
ഇരുപത്തിയഞ്ചു പേരുടെ ജീവനെടുത്ത മുംബൈ സ്‌ഫോടനപരമ്പരയുമായി ബന്ധപ്പെട്ട് കശ്മീര്‍ സ്വദേശിയെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. പൂനെയിലാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

ജമ്മു കശ്മീരിലെ മെന്‍ന്തര്‍ സ്വദേശിയാണ് ഇയാള്‍. എന്നാല്‍ ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സ്ഫോടനം നടന്ന സ്ഥലങ്ങളിലൊന്നാ‍യ ദാദറില്‍ നിന്ന് ലഭിച്ച ഒരു തിരിച്ചറിയല്‍ കാര്‍ഡിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെയാണ് ഇയാള്‍ വലയിലായത് എന്നാണ് സൂചന.

എന്നാല്‍ സ്ഫോടനത്തിലെ ഇയാളുടെ പങ്കിനെക്കുറിച്ച് അന്വേഷണം പുരോഗമിക്കുന്നതേയുള്ളൂ. കാശ്മീരിലെ ഇയാളുടെ പശ്ചാത്തലവും നിരീക്ഷിച്ചുവരികയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :