കുതിച്ചുപായാന്‍ മഹീന്ദ്രയുടെ മാക്സിമോ

മുംബൈ| WEBDUNIA|
PRO
PRO
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ മിനി പാസഞ്ചര്‍ വാന്‍ പുറത്തിറങ്ങി. വാനിലുള്ളത് 900 സിസിയുള്ള ഇരട്ട സിലിണ്ടറോടു കൂടിയുള്ള ഡീസല്‍ എഞ്ചിനാണ്. മാക്സിമോ എന്ന് പേരിട്ടിരിക്കുന്ന മിനി വാനിന് 18 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നും കമ്പനി അറിയിച്ചു. വാനിന്റെ ഏറ്റവും ഉയര്‍ന്ന വേഗത മണിക്കൂറില്‍ 70 കിലോമീറ്റര്‍ ആയിരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

ഇരുനൂറ് കോടി രൂപയാണ് മാക്സിമോക്ക് വേണ്ടി കമ്പനി നിക്ഷേപിച്ചിരിക്കുന്നത്. രാജ്യത്തുടനീളം 230 ഡീലര്‍മാരിലൂടെ മാക്സിമോ ലഭ്യമാകും. ഇതിന്റെ എക്സ് ഷോറൂം വില 3.2 ലക്ഷം രൂപയാണ് എങ്കിലും ഇതിനായി ജൂലൈ അവസാനം വരെ കാത്തിരിക്കണമെന്നു മാത്രം. BS3 എഞ്ചിനോടു കൂടെയും വാന്‍ ലഭ്യമാണ്.

കഴിഞ്ഞ ദിവസമാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര നാലുചക്ര ചെറുവാഹനം ജിയോ കാബ് കേരളത്തില്‍ അവതരിപ്പിച്ചത്. മുചക്ര വാഹനത്തിന്റെ ചിലവില്‍ നാല് ചക്രവാഹനങ്ങളിലെ സുഖസവാരി പ്രധാനം ചെയ്യുന്നതാണ് മഹീന്ദ്ര ജിയോ കാബെന്ന് കമ്പനി അവകാശപ്പെട്ടു. 1.95 ലക്ഷം രൂപയാണ് കൊച്ചിയിലെ എക്‌സ് ഷോറൂം വില. ജിയോ കാബ് പുറത്തിറക്കുന്ന ആദ്യ ദക്ഷിണേന്ത്യന്‍ സംസ്ഥാനമാണ് കേരളം.

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റിനോയുമായി ചേര്‍ന്ന് പുറത്തിറക്കിയിരുന്ന തങ്ങളുടെ ലോഗന്‍ എന്ന മോഡലിന്റെ പേര് വെരിറ്റോ എന്ന് പുനര്‍നാമകരണം ചെയ്യാനും കമ്പനി തീരുമാനിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :