ഡങ്കന്‍ ഫ്ലെച്ചര്‍ ഇന്ത്യയുടെ പരിശീലകന്‍

മുംബൈ| WEBDUNIA|
PTI
ഗാരി കേഴ്സ്റ്റന് പിന്‍‌ഗാമിയായി. സിം‌ബാബ്‌വേ ക്രിക്കറ്റ് ടീമിന്‍റെ മുന്‍ ക്യാപ്ടനും ഇംഗ്ലണ്ടിന്‍റെ മുന്‍ കോച്ചുമായ ഡങ്കന്‍ ഫ്ലെച്ചര്‍(62) ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനാകും. മുംബൈയില്‍ നടന്ന ബി സി സി ഐ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.

ജൂണില്‍ ആരംഭിക്കുന്ന വെസ്റ്റിന്‍ഡീസ് പര്യടനം മുതല്‍ ഫ്ലെച്ചര്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരും. 2005ല്‍ ആഷസ് നേടിയ ഇംഗ്ലണ്ട് ടീമിന്‍റെ കോച്ചായിരുന്നു ഫ്ലെച്ചര്‍. പരിശീലകന്‍ എന്ന നിലയില്‍ ഫ്ലെച്ചറിന്‍റെ ഇതുവരെയുള്ള ഏറ്റവും വലിയ നേട്ടം അതാണ്. 1999 - 2007 കാലഘട്ടത്തിലാണ് ഫ്ലെച്ചര്‍ ഇംഗ്ലീഷ് ടീമിന്‍റെ പരിശീലകനായിരുന്നത്.

ഇന്ത്യയ്ക്ക് ലോകകപ്പ് നേടിയ ശേഷം വിരമിച്ച കോച്ച് ഗാരി കേഴ്സ്റ്റന്‍റെ ഒഴിവിലാണ് ഫ്ലെച്ചര്‍ നിയമിക്കപ്പെടുന്നത്. കേഴ്സ്റ്റന്‍ തന്നെയാണ് ഫ്ലെച്ചറിന്‍റെ പേര് പരിശീലകസ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്. രണ്ടു വര്‍ഷത്തേക്കാണ് ഇന്ത്യയുമായുള്ള ഫ്ലെച്ചറിന്‍റെ കരാര്‍ എന്നറിയുന്നു.

ലോകകപ്പ് നേടി ലോകത്തിന്‍റെ നെറുകയില്‍ നില്‍ക്കുന്ന ഇന്ത്യന്‍ ടീമില്‍ കേഴ്സ്റ്റന്‍റെ അഭാവം നികത്തുക എന്ന വലിയ വെല്ലുവിളിയാണ് ഡങ്കന്‍ ഫ്ലെച്ചറെ കാത്തിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :