കശ്മീരില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ നാല് സഹപ്രവര്‍ത്തകരെ വെടിവച്ച് കൊന്നു. വ്യാഴാഴ്ച രാവിലെ ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ സൈനിക ക്യാമ്പിലാണ് വെടിവയ്പ് നടന്നത്.
അനന്ത്‌നാഗിലെ രാഷ്ട്രീയ റൈഫിള്‍സ് യൂണിറ്റിലാണ് സംഭവം നടക്കുന്നത്. വെടിവയ്പില്‍ മൂന്ന് ജവാന്‍മാരും ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറുമാണ് കൊല്ലപ്പെട്ടത്. ഒരു ജവാന് പരുക്കേറ്റിട്ടുണ്ട്.
വെടിവയ്പിനു മുമ്പ് ജവാന്‍ സഹപ്രവര്‍ത്തകരുമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് സൈനികര്‍ സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്ത സംഭവം കശ്മീരില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്.