13,000 സ്ത്രീകള്‍ എട്ട് വര്‍ഷത്തിനിടെ അസമില്‍ ബലാത്സംഗത്തിന് ഇരയായി
ഗുവാഹത്തി|
WEBDUNIA|
PTI
PTI
പതിമൂവായിരത്തോളം സ്ത്രീകള്‍ എട്ട് വര്‍ഷത്തിനിടെ അസമില്‍ ബലാത്സംഗത്തിന് ഇരയായിയെന്ന് റിപ്പോര്‍ട്ട്. അസമിലെ ആഭ്യന്തര വകുപ്പാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പതിമൂവായിരത്തോളം സ്ത്രീകളില്‍ 59 സ്ത്രീകള്‍ ബലാത്സംഗത്തില്‍ കൊല്ലപ്പെട്ടുവെന്നും കണക്കുകളില്‍ പറയുന്നു.
ബലാത്സംഗ കേസില്‍ 12,216ഓളം പേരെയാണ് അസമില്‍ അറസ്റ്റിലായത്. 8,181 ബലാത്സംഗ കേസുകളും സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് സ്ത്രീകള്‍ മരണമടഞ്ഞ കേസുകളില്‍ 1,671 ആളുകളാണ് അറസ്റ്റിലായത്. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് 1,069 സ്ത്രീകളാണ് മരണപ്പെട്ടിട്ടുള്ളത്.
സ്ത്രീകളെ ഉപയോഗിച്ചുള്ള മന്ത്രവാദക്കേസുകള് 55 എണ്ണമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത്തരം കേസുകളില്‍ 408 ആളുകളാണ് അറസ്റ്റിലായത്. 66 സ്ത്രീകളാണ് മന്ത്രവാദത്തിനിരയായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ബോധവത്കരണത്തിന്റെയും നിയന്ത്രണ നടപടികളുടെയും അടിസ്ഥാനത്തില്‍ മന്ത്രവാദ പ്രവര്‍ത്തനങ്ങള്‍ മൂലമുള്ള മരണസംഖ്യയില്‍ കുറവ് വന്നുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
ജനസംഖ്യാ വര്‍ധനവ്, സാമൂഹ്യകുടുംബ പ്രശ്നങ്ങള്‍, ലിംഗഭേദം, ദാരിദ്ര്യം, തൊഴിലവസരമില്ലായ്മ, നിയമ നിര്‍വ്വഹണ ഏജന്‍സികളില്‍ വേണ്ടത്ര ആളുകളില്ലാത്തതും ബലാത്സംഗ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിന് ഇടയാക്കിയിട്ടുണ്ടെന്നാണ് ആഭ്യന്തര വകുപ്പിന്റെ കണ്ടെത്തല്‍.