സഹോദരിമാരെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തു

സില്‍ഗുരി| WEBDUNIA| Last Modified ബുധന്‍, 31 ജൂലൈ 2013 (11:00 IST)
PTI
സഹോദരിമാരെ ബലാത്സംഗം ചെയ്ത ടാക്സി ഡ്രൈവര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറന്‍ സിക്കിമിലാണ് സഹോദരിമാര്‍ ബലാത്സംഗത്തിന് ഇരയായത്.

16, 12 വയസുള്ള സഹോദരിമാരെ പടിഞ്ഞാറന്‍ സിക്കിമിലുള്ള സിങ്കടം പ്രദേശത്തെ വീട്ടില്‍ നിന്നും കാണാതാകുകയായിരുന്നു. ഇവരെ പ്രദേശത്തെ മൂന്ന് ടാക്സി ഡ്രൈവര്‍മാര്‍ കാറില്‍ കടത്തിക്കൊണ്ടു പോകുകയായിരുന്നു.

ഡ്രൈവര്‍മാര്‍ സഹോദരിമാരെ സില്‍ഗുരിയിലേക്കാണ് കൊണ്ടു പോയത്. അവിടെ മുറിയെടുത്ത ഡ്രൈവര്‍മാര്‍ സഹോദരിമാരെ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടികളെ മുറിയില്‍ പൂട്ടിയിടുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :