പന്ത്രണ്ടാം ക്ലാസുകാരിയെ ബിഎസ്പി നേതാവടക്കം നാലുപേര്‍ കൂട്ടബലാത്സംഗം ചെയ്തു
മീററ്റ്|
WEBDUNIA|
Last Modified ചൊവ്വ, 23 ജൂലൈ 2013 (11:54 IST)
PTI
പന്ത്രണ്ടാം ക്ലാസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. ശാസ്‌ത്രിനഗര്‍ നിവാസിയായ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ബിഎസ്പി നേതാവടക്കം നാലുപേര്‍ ചേര്‍ന്നാണ് മാനഭംഗപ്പെടുത്തിയത്.
വീട്ടില്‍ നിന്ന് രാത്രി ഏഴുമണിക്കു ട്യൂഷനു പോകുമ്പോള്‍ അക്രമികള്‍ കാറിലെത്തി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് അക്രമികള്‍ പെണ്‍കുട്ടിയെ കാറിലും നേതാവിന്റെ വീട്ടിലുമായി മാനഭംഗം ചെയ്യുകയായിരുന്നു.
മാനഭംഗത്തിനുശേഷം വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തുകയായിരുന്നു. പൊലീസില്‍ പരാതിപ്പെട്ടാല്‍ പെണ്‍കുട്ടിയെയും സഹോദരനെയും കൊലപ്പെടുത്തുമെന്ന് അക്രമികള്‍ വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.