പാകിസ്ഥാനില്‍ സ്ത്രീകള്‍ ഒറ്റയ്ക്ക് ചന്തയില്‍ പോകുന്നത് അശ്ലീലത പരത്തും
പെഷാവര്‍|
WEBDUNIA|
Last Modified ശനി, 20 ജൂലൈ 2013 (11:39 IST)
PRO
സ്ത്രീകള്‍ ഒറ്റയ്ക്ക് ചന്തയില്‍ പോകുന്നത് വിലക്കി.വടക്കുകിഴക്കന്‍ പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ കരക് പ്രദേശത്താണ് സ്ത്രീകള്‍ ഒറ്റയ്ക്ക് ചന്തയില്‍ പോകുന്നത് വിലക്കിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒറ്റയ്ക്ക് നടക്കുന്ന സ്ത്രീകള്‍ വിശുദ്ധ മാസമായ റംസാനില്‍ അശ്ലീലത പടര്‍ത്താന്‍ കാരണമാവുമെന്ന് പറഞ്ഞ് പ്രദേശത്തെ പുരോഹിത സമൂഹമാണ് വിലക്കിയിരിക്കുന്നത്.
അടുത്ത പുരുഷ ബന്ധുക്കള്‍ക്കൊപ്പമല്ലാതെ വരുന്ന സ്ത്രീകളെ ചന്തകളിലും വ്യാപാരസ്ഥലങ്ങളിലും പ്രവേശനം നല്‍കരുതെന്നും അവര്‍ക്ക് സാധനങ്ങള്‍ നല്‍കരുത് എന്നും പുരോഹിതന്മാര് പറഞ്ഞു.
ഒറ്റയ്ക്ക് വരുന്ന സ്ത്രീകളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പുരോഹിതന്മാര് പ്രാദേശിക ഭരണകൂടത്തെയും പൊലീസിനെയും സമീപിച്ചിരുന്നുവെങ്കിലും അധികൃതര്‍ നിരസിച്ചു.