ഹരിയാനയില്‍ ദേശീയ കബഡി താരം അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു; വീഡിയോ കാണാം

ഹരിയാനയില്‍ ദേശീയ കബഡി താരം അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു; വീഡിയോ കാണാം

ഹരിയാന, റോഹ്തക്, സുഖ്‌വീന്ദര്‍ നര്‍വാലി Hariyana, Rohthak, Sukhveender Narvali
ഹരിയാന| rahul balan| Last Updated: ബുധന്‍, 16 മാര്‍ച്ച് 2016 (18:17 IST)
ഹരിയാനയിലെ റോഹ്തകില്‍ ദേശീയ കബഡി താരത്തെ അജ്ഞാതര്‍ വെടിവച്ചു കോന്നു. സുഖ്‌വീന്ദര്‍ നര്‍വാലിയെന്ന ഇരുപത്തിനാലുകാരനാണ് കൊല്ലപ്പെട്ടത്. ബൈക്കില്‍ എത്തിയ രണ്ടുപേരാണ് സുഖ്‌വീന്ദറിനെ വെടിവച്ചത്.
കൊലപാതക ദൃശ്യങ്ങള്‍ സമീപത്തുള്ള സുരക്ഷ ക്യാമറയില്‍ പതിഞ്ഞിരുന്നു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അജ്ഞാതരായ രണ്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച്ച പ്രാക്ടീസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് ബൈക്കിലെത്തിയ രണ്ടുപേര്‍ സുഖ്‌വീന്ദറിനെ വെടിവച്ചത്. നിലത്തു വീണ സുഖ്‌വീന്ദറിനെ തുരുതുരാ വെടിവച്ചശേഷം മരിച്ചു എന്ന് ഉറപ്പ് വരുത്തുന്നതും ദൃഷ്യങ്ങളില്‍ വ്യക്തമാണ്.

സുഖ്‌വീന്ദറിന് ശത്രുക്കളാരും ഇല്ലായിരുന്നുവെന്ന് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു. റോഹ്തകില്‍ രണ്ടുമാസം മുന്‍പ് മറ്റൊരു കബഡി താരത്തെ അജ്ഞാതര്‍ വെടിവച്ച് കൊന്നിരുന്നു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :