ചണ്ഡിഗഡ്|
rahul balan|
Last Modified ചൊവ്വ, 15 മാര്‍ച്ച് 2016 (20:48 IST)
മാര്‍ച്ച് 17നകം സംവരണം സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തില്ലെങ്കില്‍ പ്രക്ഷോഭം പുനരാരംഭിക്കുമെന്ന് ഹരിയാനയിലെ ജാട്ട് പ്രക്ഷോഭകര്‍ സര്‍ക്കാരിന് അന്ത്യശാസനം നല്‍കി.
കഴിഞ്ഞ മാസത്തെ ജാട്ട് പ്രക്ഷോഭത്തില്‍ ഹരിയാനയില്‍ 30 പേരാണ് കൊല്ലപ്പെട്ടത്. മനോഹര്‍ ലാല്‍ ഖട്ടാര്‍ സര്‍ക്കാര്‍ രണ്ട് ദിവസത്തിനുള്ളില്‍ നടപടിയെടുക്കണമെന്നാണ് സംവരണ പ്രക്ഷോഭകരുടെ ആവശ്യം.
സമരം എങ്ങനെ വേണമെന്ന് ചിന്തിച്ച് തുടങ്ങുമെന്നാണ് സര്‍ക്കാരിനെ ജാട്ട് നേതൃത്വം അറിയിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ ബജറ്റ് സെഷന്‍ സമയത്ത് ജാട്ട് സംവരണ ബില്ല് അവതരിപ്പിക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം.
തങ്ങള്‍ സമാധാനപരമായാണ് സമരം നടത്തിയതെന്നും അതുകൊണ്ട് തന്നെ സര്‍ക്കാര്‍ ആവശ്യങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്ന നിലപാടിലാണ് ജാട്ട് നേതൃത്വം.