സിപി‌എം കേന്ദ്ര കമ്മിറ്റി ഇന്ന് മുതല്‍

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 19 നവം‌ബര്‍ 2010 (09:05 IST)
സിപി‌എം കേന്ദ്ര കമ്മിറ്റി യോഗം ഇന്നുമുതല്‍. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലവും ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലവും ചര്‍ച്ച ചെയ്യുന്ന യോഗം കേരളത്തിലും പശ്ചിമ ബംഗാളിലും അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ കുറിച്ചും ചര്‍ച്ച ചെയ്യും.

ട്രേഡ് യൂണിയന്‍ രംഗത്ത് പാര്‍ട്ടിക്ക് ഏറ്റ തിരിച്ചടിയെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന കേന്ദ്ര കമ്മിറ്റി ഈ രംഗത്ത് കൂടുതല്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തേണ്ടതിനെ കുറിച്ചും ആലോചിക്കും.

2ജി സ്പെക്ട്രം അഴിമതിയില്‍ പ്രധാനമന്ത്രിക്കെതിരെയുള്ള നിലപാട് ശക്തമാക്കാന്‍ കേന്ദ്ര കമ്മിറ്റി തീരുമാനമെടുത്തേക്കും. യുഎസിനോടുള്ള പ്രധാനമന്ത്രിയുടെ മൃദു സമീപനവും ചര്‍ച്ചാ വിഷയമായേക്കും. കശ്മീര്‍ പ്രശ്നത്തെ കുറിച്ചും പ്രത്യേക രേഖകളില്‍ കേന്ദ്ര കമ്മിറ്റി ചര്‍ച്ച നടത്തും.

എന്നാല്‍, കേരള മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ പിബിയിലേക്ക് തിരിച്ചെടുക്കുന്നത് സംബന്ധിച്ച ചര്‍ച്ച അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍, ആരെങ്കിലും ഈ വിഷയം ഉന്നയിച്ചാല്‍ അതെ കുറിച്ച് ചര്‍ച്ച നടന്നേക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :