തിക്കിത്തിരക്കി മാധ്യമങ്ങള്‍, ഒന്നും മിണ്ടാതെ മുഖ്യമന്ത്രി
ആലപ്പുഴ|
WEBDUNIA|
ആലപ്പുഴയില്‍ പുന്നപ്രയിലെ സ്കൂളില്‍ രാവിലെ മുതല്‍ മാധ്യമങ്ങളുടെ തിരക്കായിരുന്നു. മലയാള മാധ്യമങ്ങള്‍ക്ക് പുറമേ ദേശീയമാധ്യമങ്ങളും സ്കൂള്‍ കോമ്പൌണ്ടില്‍ ഇടം തേടി. കാരണം വേറൊന്നുമല്ല. ഇവിടെ വോട്ടു ചെയ്യാന്‍ ഒരു വി ഐ പി പത്തരയോടെ എത്തുന്നതും കാത്തായിരുന്നു ഈ നില്പ്. സംസ്ഥാനമുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ കാത്ത്.
മകന്‍ അരുണ്‍ കുമാറിന്‍റെ കാറില്‍ കുടുംബത്തോടൊപ്പം പത്തരയ്ക്ക് മുമ്പായി തന്നെ മുഖ്യമന്ത്രി വോട്ടു ചെയ്യാനെത്തി. വോട്ട് ചെയ്യാനെത്തിയ മുഖ്യമന്ത്രിയെ ബൂത്തില്‍ കയറുന്നതിനു മുമ്പു തന്നെ മാധ്യമപ്രവര്‍ത്തകര്‍ വളഞ്ഞു. വോട്ട് ചെയ്തു വന്നതിനു ശേഷം പ്രതികരിക്കാം എന്നായി മുഖ്യമന്ത്രി. നേരെ ബൂത്തിലേക്ക്. വോട്ട് രേഖപ്പെടുത്തി തിരിച്ചു വന്ന മുഖ്യമന്ത്രിയെ മാധ്യമപ്പട വളഞ്ഞു.
ബൂത്ത് പരിസരത്ത് വെച്ച് എന്തെങ്കിലും പറയുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാകും എന്നതിനാല്‍ പുറത്തേക്ക് ഇറാങ്ങിയിട്ടാകാം എന്നായി മുഖ്യമന്ത്രി. മാധ്യമപ്രവര്‍ത്തകര്‍ പുറത്തേക്ക് നീങ്ങിയെങ്കിലും തിക്കിലും തിരക്കിലുംപ്പെട്ട് വിഷമിക്കുന്ന മുഖ്യമന്തിയെ ചാനല്‍ ക്യാമറകളില്‍ കണ്ടു. എന്തൊക്കെയോ പറയാന്‍ കരുതിയിരുന്നെങ്കിലും തിരക്കിനിടയില്‍ ഒന്നും പറയാന്‍ മുഖ്യമന്ത്രിക്ക് ആയില്ല.
പല ചാനലുകളും ക്യാമറയും ചോദ്യവും ശരിയാക്കി വന്നപ്പോഴേക്കും മുഖ്യമന്ത്രി പ്രത്യേകിച്ച് ഒന്നും പറയാതെ കാറിലേക്ക്. എങ്കിലും, സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതിന് അനുകൂലമായ സാഹചര്യമാണ് ഉള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞുവെച്ചു. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ മികച്ച ഭൂരിപക്ഷം നേടുമെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടിക്കും കുഞ്ഞാലിക്കുട്ടിക്കുമെല്ലാം മുഖ്യമന്ത്രി മറുപടി നല്കുമെന്ന് പ്രതിക്ഷിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് കിട്ടിയ ബൈറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.