വിദ്യാര്‍ത്ഥികള്‍ ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പ്രധാനമന്ത്രി

ദണ്ഡേവാഡ| JOYS JOY| Last Modified ശനി, 9 മെയ് 2015 (16:52 IST)
വിദ്യാര്‍ത്ഥികള്‍ ലക്‌ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. വിജയത്തിന്റെയും തോല്‍വിയുടെയും അടിസ്ഥാനത്തില്‍ ജീവിതത്തെ വിലയിരുത്തരുതെന്നും തോല്‍വിയില്‍
നിന്ന് നമ്മള്‍ എന്തു പഠിക്കുന്നു എന്നതാണ് പ്രധാനമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മാവോയിസ്റ്റ് സ്വാധീന സംസ്ഥാനമായ ഛത്തീസ്ഗഡിലെ ദണ്ഡേവാഡയിലെ വിദ്യാഭ്യാസ പട്ടണത്തിൽ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി. പ്രധാനമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ കുട്ടികളും മറന്നില്ല. എല്ലാ ദിവസവും 18 മണിക്കൂര്‍ ജോലി ചെയ്ത ശേഷം മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നത് എങ്ങനെയെന്നായിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് അറിയേണ്ടിയിരുന്നത്.

ഇന്ത്യയിലെ ജനങ്ങള്‍ തന്റേത് കൂടിയാണെന്നും അവര്‍ക്കു വേണ്ടി ജോലി ചെയ്യുമ്പോള്‍ ക്ഷീണിതനാവാന്‍ പാടില്ലെന്നും പകരം സന്തോഷമാണ് തോന്നേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു. എത്ര സമയം ജോലി ചെയ്യുന്നു എന്ന് താൻ എണ്ണാറില്ല. എത്രത്തോളം ജോലി ചെയ്യുന്നോ അത്രത്തോളം നല്ലതാണെന്നും ഗൃഹപാഠം ചെയ്ത് തീർന്നു കഴിഞ്ഞാൽ നിങ്ങൾക്ക് സന്തോഷവും സംതൃപ്തിയും തോന്നാറില്ലേയെന്നും കുട്ടികളോട് മോഡി ചോദിച്ചു.

ഒരു ലക്ഷ്യത്തിനായി യത്നിക്കുമ്പോൾ അത് നേടിയെടുക്കാന്‍ ശ്രദ്ധ നൽകണം. മറ്റുള്ള കാര്യങ്ങളെക്കുറിച്ചൊന്നും അപ്പോള്‍ ആലോചിക്കരുത്. ഐ എ എസുകാരോ ഡോക്ടർമാരോ ആവണമെന്ന് വിദ്യാർത്ഥികൾ ആഗ്രഹിച്ചാലും കായികരംഗത്തും കുട്ടികള്‍ താൽപര്യം വളർത്തിയെടുക്കണമെന്ന് മോഡിനിർദ്ദേശിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :