Last Modified വ്യാഴം, 24 ജനുവരി 2019 (12:31 IST)
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അജണ്ട മാറ്റിപ്പിടിച്ച് സി പി എം. കേരളത്തില്‍ മത്സരിക്കാന്‍ സിപിഎമ്മിന്റെ കൂടുതല്‍ കേന്ദ്ര നേതാക്കള്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. സിപിഎമ്മിന് സ്വാധീനമുള്ള ബംഗാളിലും ത്രിപുരയിലും കാര്യമായ പ്രതീക്ഷയില്ലാത്തതിനാല്‍ ദേശീയ നേതാക്കള്‍ കേരളത്തില്‍ മത്സരിക്കാന്‍ ഉദേശിക്കുന്നതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
ആദ്യ പരിഗണന പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ടിനും വൃന്ദാ കാരാട്ടിനുമാണ്. കേന്ദ്ര കമ്മിറ്റിയംഗമായ വിജു കൃഷ്ണന്റെ പേരും പറഞ്ഞു കേള്‍ക്കുന്നുണ്ട്. കൊല്ലം, പാലക്കാട്, കാസര്‍ഗോഡ് മണ്ഡലങ്ങളിലേതെങ്കിലുമാണ് ദേശീയ നേതാക്കള്‍ക്കായി നല്‍കുക.
പ്രകാശ് കാരാട്ടിനെയോ വൃന്ദയെയോ പാലക്കാട്ട് മത്സരിപ്പിക്കാനും ആലോചനയുണ്ട്. കാരാട്ടിന്റെ ജന്മസ്ഥലം കൂടിയാണ് പാലക്കാട്.