കൊച്ചി|
Last Modified ചൊവ്വ, 22 ജനുവരി 2019 (16:42 IST)
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്കറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സി പി എം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. സീന മത്സരിച്ചാല്‍ വലിയ മുന്നേറ്റം നടത്താനാകുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്.
യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി എറണാകുളത്ത് കെ വി തോമസ് തന്നെയായിരിക്കും. സീനയെ കൊണ്ടുവരുന്നതിലൂടെ വലിയ ഒരു അട്ടിമറിയാണ് സി പി എം ലക്‍ഷ്യമിടുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വരാജിനെ രംഗത്തിറക്കി കെ ബാബുവിനെ മലര്‍ത്തിയടിച്ച അതേ രീതി എറണാകുളത്ത് ആവര്‍ത്തിക്കുകയാണ് സി പി എമ്മിന്‍റെ ലക്‍ഷ്യം.
സൈമണ്‍ ബ്രിട്ടോയെ സ്നേഹിക്കുന്നവരുടെ വലിയ പിന്തുണയാണ് സീന ഭാസ്കറിന്‍റെ കരുത്ത്. സീന സ്ഥാനാര്‍ത്ഥിയായാല്‍ മുന്നണിയുടെ ഒറ്റക്കെട്ടായ പ്രവര്‍ത്തനം അവര്‍ക്കുവേണ്ടിയുണ്ടാകും. ക്രിസ്ത്യന്‍ വോട്ടുകളും സീനയ്ക്ക് ലഭിക്കും. ഇതൊക്കെയാണ് അവരുടെ വിജയസാധ്യതയായി സി പി എം വിലയിരുത്തുന്നത്.
സി പി എം നേതാവ് പിരപ്പന്‍കോട് മുരളിയുടെ സഹോദരിപുത്രിയാണ് സീന ഭാസ്കര്‍. കോളജ് കാലം മുതല്‍ തെരഞ്ഞെടുപ്പുകള്‍ സീനയ്ക്ക് ഒരു പുതിയ കാര്യവുമല്ല.