എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുമോ ?; പ്രതികരണവുമായി മമ്മൂട്ടി!

  Mammootty , lok sabha election , LDF , CPM , Mohanlal , പിണറായി വിജയന്‍ , മമ്മൂട്ടി , സി പി എം , ലോക്‍സഭാ
തിരുവനന്തപുരം| Last Modified വെള്ളി, 18 ജനുവരി 2019 (10:52 IST)
വരുന്ന ലോക്‍സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മമ്മൂട്ടി എറണാകുളത്ത് നിന്നും മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമായിരുന്നു. സിപിഎം നേതൃത്വവുമായും മുഖ്യമന്ത്രി പിണറായി വിജയനുമായുമുള്ള അടുത്ത ബന്ധമാണ് മെഗാസ്‌റ്റാറിനെ ഇത്തരത്തിലുള്ള വാര്‍ത്തകളിലേക്ക് എത്തിച്ചത്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ വ്യാപകമായതോടെ മമ്മൂട്ടി വിശദീകരണം നല്‍കിയതായിട്ടാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. തെരഞ്ഞെടുപ്പിനെക്കുറിച്ച് യാതൊരു ആലോചനയും ഇല്ലെന്നും ആവശ്യത്തിന് സിനിമകള്‍ ഉള്ളതിനാല്‍ ഇക്കാര്യത്തില്‍ താല്‍പ്പര്യം ഇല്ലെന്നും താരം അറിയിച്ചതായാണ് വിവരം.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ ഇത്തണവ പ്രചാരണ രംഗത്ത് പോലും ഇറങ്ങേണ്ടെന്നാണ് മിക്ക സിനിമാ താരങ്ങളുടെയും തീരുമാനമെന്നാണ് അറിയുന്നത്.

തിരുവനന്തപുരത്ത് നടൻ മോഹൻലാലിനെ ബിജെപി രംഗത്തിറക്കുമെന്ന അഭ്യൂഹവും ശക്തമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡൽഹിയിൽ വച്ച് നടത്തിയ കൂടിക്കാഴ്‌ചയാണ് മോഹന്‍‌ലാലിനെ തെരഞ്ഞെടുപ്പിലേക്ക് വലിച്ചിഴച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :