മുഷറഫ് കാണിച്ചത് ‘മനോധൈര്യം’, നമുക്ക് പറ്റിയത് അബദ്ധവും: വികെ സിംഗ്

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
പാകിസ്ഥാന്‍ സൈനിക മേധാവിയായിരുന്ന ജനറല്‍ പര്‍വേസ് മുഷറഫ് കടന്ന് ഇന്ത്യയില്‍ എത്തി എന്ന വെളിപ്പെടുത്തല്‍ അദ്ദേഹത്തിന്റെ ധൈര്യമാണ് കാണിക്കുന്നതെന്ന് മുന്‍ കരസേനാ മേധാവി വി കെ സിംഗ്. ഒരു മിലിറ്ററി കമാന്ററുടെ മനോധൈര്യമാണ് അതില്‍ നിന്ന് വ്യക്തമാകുന്നത്. എന്നാല്‍ മുഷാറാഫിന് സുരക്ഷിതനായി തിരികെ പോകാന്‍ സാ‍ധിച്ചത് ഇന്ത്യയ്ക്ക് സംഭവിച്ച പിഴവാണെന്നും വി കെ സിംഗ് ചൂണ്ടിക്കാട്ടി. 2010 മുതല്‍ 2012 വരെ കരസേനാ മേധാവിയായിരുന്നു വി കെ സിംഗ്.

അപകടത്തിലേക്കാണ് വരുന്നത് എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് മുഷറഫ് ആ സാഹസത്തിന് മുതിര്‍ന്നത്. എന്നാല്‍ മുഷറഫിനെയും കൂട്ടരെയും അവിടേക്ക് കടക്കാന്‍ നമ്മള്‍ എന്തിന് സമ്മതിച്ചു? സുരക്ഷിതരായി തിരികെ പോകാന്‍ അനുവദിച്ചത് എന്തിന്? എവിടെയാണ് നമുക്ക് പിഴവ് സംഭവിച്ചത്- വി കെ സിംഗ് പറഞ്ഞു.

1999ലെ കാര്‍ഗില്‍ യുദ്ധത്തിന് ഒരുമാസം മുമ്പ് നിയന്ത്രണരേഖ കടന്ന് 11 കിലോമീറ്റര്‍ ഇന്ത്യന്‍ പ്രദേശത്ത് സൈനികര്‍ക്കൊപ്പം എത്തിയ മുഷറഫ് ഒരു രാത്രി ഇന്ത്യയില്‍ തങ്ങുകയും ചെയ്തു എന്നാണ് വെളിപ്പെടുത്തല്‍. പാക് സേനയിലെ മുതിര്‍ന്ന ഓഫീസറായിരുന്ന കേണല്‍ അഷ്ഫക് ഹുസൈനാണ് ‘വിറ്റ്‌നെസ് ടു ബ്ലണ്ടര്‍‘ എന്ന തന്റെ പുസ്തകത്തിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :