മുംബൈ കൂട്ടമാനഭംഗം: രാജ്യവ്യാപകമായ പ്രതിഷേധം

മുംബൈ| WEBDUNIA|
PRO
നഗരമധ്യത്തില്‍ മാധ്യമ ഫോട്ടോഗ്രാഫറായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ രാജ്യവ്യാപകമായ പ്രതിഷേധം. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഒരാളെ അറസ്റ്റുചെയ്തു. നാലുപേരെക്കൂടി പിടികിട്ടാനുണ്ട്. എന്നാല്‍ ഇവര്‍ പിടിയിലായതായും കൂടുതല്‍ തെളിവുകള്‍ക്കായി ചോദ്യം ചെയ്തു വരികയാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

കേന്ദ്രസര്‍ക്കാര്‍ മഹാരാഷ്ട്രസര്‍ക്കാറില്‍ നിന്ന് വിശദീകരണം തേടി. സംഭവത്തില്‍ രാജ്യസഭ കടുത്ത ആശങ്ക പ്രകടിപ്പിച്ചു.ഒറ്റപ്പെട്ട സാഹചര്യങ്ങളില്‍ ജോലിയെടുക്കേണ്ടി വരുന്ന വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കുമെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു.


ബലാത്സംഗത്തിനിരയായ 22-കാരിയെ മുംബൈ ജസ്‌ലോക് ആസ്പത്രിയില്‍ അടിയന്തരശസ്ത്രക്രിയക്ക് വിധേയയാക്കിയിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന്
മാസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിയില്‍ ബസ് യാത്രക്കാരിയെ കൂട്ടബലാംത്സംഗം ചെയ്തതിന് സമാനമായ രീതിയില്‍ രാജ്യത്തെ ഞെട്ടിച്ച സംഭവമാണ് മുംബൈയില്‍ നടന്നത്.


ഒരു ഇംഗ്ലീഷ് ആനുകാലികപ്രസിദ്ധീകരണത്തില്‍ ഫോട്ടോഗ്രാഫറാണ് ബലാത്സംഗത്തിനിരയായ യുവതി. ഫോട്ടോ എടുക്കാന്‍ മുംബൈ പരേലിലെ ശക്തി മില്‍ കോമ്പൗണ്ടില്‍ സഹപ്രവര്‍ത്തകനുമൊപ്പമാണ് ഇവര്‍ എത്തിയത്.

യുവാവിനെ രണ്ടുപേര്‍ ചേര്‍ന്ന് അടിച്ചവശനാക്കി മരത്തില്‍ കെട്ടിയിട്ടു. മറ്റ് മൂന്നുപേരും ചേര്‍ന്ന് യുവതിയെ അടുത്തുള്ള പൊളിഞ്ഞ കെട്ടിടത്തിലേക്ക് പിടിച്ചുകൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയെന്നാണ് മൊഴി.

അരമണിക്കൂറിനുള്ളില്‍തന്നെ വിവരം അറിഞ്ഞ പോലീസ് പ്രദേശത്തുനിന്ന് 20 പേരെ ഉടന്‍ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. പെണ്‍കുട്ടിയും സഹപ്രവര്‍ത്തകനും നല്‍കിയ വിവരമനുസരിച്ച് പ്രതികളുടെ രേഖാചിത്രങ്ങള്‍ തയ്യാറാക്കി പുറത്തുവിടുകയുമുണ്ടായി.

24 മണിക്കൂറിനുള്ളില്‍തന്നെ ഒരു പ്രതിയെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞു. പൊലീസിന്റെ 20 സംഘങ്ങളാണ് കേസന്വേഷിക്കുന്നത്. സംഭവത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ പ്രതിപക്ഷകക്ഷികള്‍ ആഭ്യന്തരവകുപ്പ് മന്ത്രി ആര്‍ ആര്‍ പാട്ടീലിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ മന്ത്രിയുടെ രാജി ആവശ്യമില്ലെന്നും പ്രതികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ ഔറംഗാബാദില്‍ പറഞ്ഞു. യുവതിയുടെ ചികിത്സയുടെ മുഴുവന്‍ ചെലവും സംസ്ഥാനസര്‍ക്കാര്‍ വഹിക്കും.

വെള്ളിയാഴ്ച വൈകിട്ട് മുംബൈയിലെ മാധ്യമപ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ഡിവൈഎഫ്ഐ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹിയിലും രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലും പ്രതിഷേധപ്രകടനങ്ങള്‍ നടന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :