പ്രാഥമികാവശ്യത്തിനായി പോയ വീട്ടമ്മയെ ആറ് പേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗം ചെയ്തു
ഗാസിയാബാദ്|
WEBDUNIA|
Last Modified വെള്ളി, 26 ജൂലൈ 2013 (14:52 IST)
PTI
പ്രാഥമികാവശ്യത്തിന് പോയ വീട്ടമ്മയെ ആറ് പേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിനടുത്തുള്ള മുരാദാനഗര്‍ പ്രദേശത്താണ് സംഭവം നടന്നത്.
പ്രാഥമികാവശ്യത്തിന് രാവിലെ വീടിന്റെ തൊട്ടടുത്തുള്ള വയലില്‍ പോയതായിരുന്നു വീട്ടമ്മ. ഇതേ സമയം വയലിലുണ്ടായിരുന്ന പ്രതികളായ ആറു പേര്‍ വീട്ടമ്മയെ കയറി പിടിക്കുകയും വയലില്‍ ഇട്ട് മര്‍ദ്ദിക്കുകയായിരുന്നു.
മര്‍ദ്ദനത്തില്‍ അവശതയായ വീട്ടമ്മയെ പ്രതികള്‍ കൂട്ടമായി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. മണിക്കുറുകളോളം നീണ്ട് നിന്ന പീഡനത്തിനൊടുവില്‍ പ്രതികള്‍ വീട്ടമ്മയെ വയലില്‍ വലിച്ചിഴച്ച് ചെളിയില്‍ ഉപേക്ഷിക്കുകയായിരുന്നു.