ആദായ നികുതി റിട്ടേണ്‍ ഓഗസ്റ്റ് 5 വരെ സമര്‍പ്പിക്കാം

മുംബൈ| WEBDUNIA|
PRO
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്ത് അഞ്ചു വരെ നീട്ടി. അവസാന ദിവസമായ ബുധനാഴ്ച കനത്ത തിരക്കുമൂലം പലര്‍ക്കും ഇ-ഫയലിങ് പോര്‍ട്ടല്‍ ലഭിക്കാത്തത് ധന മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

ഇതു കണക്കിലെടുത്താണ് അഞ്ചു ദിവസം കൂടി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ അവസരമൊരുക്കിയിരിക്കുന്നത്. അഞ്ചു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കും ഇത്തവണ ആദായ നികുതി റിട്ടേണ്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷങ്ങളില്‍ അഞ്ചു ലക്ഷത്തില്‍ താഴെയുള്ള ശമ്പളവരുമാനക്കാരെ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ നിന്ന് ഒഴിവാക്കിയിരുന്നു. വാര്‍ഷിക വരുമാനം അഞ്ചു ലക്ഷത്തിന് മുകളിലാണെങ്കില്‍ ഇ-ഫയലിങ് നിര്‍ബന്ധമാണ്.

ജൂലൈ 30 വരെ ഇത്തവണ 92 ലക്ഷം പേരാണ് ആദായ നികുതി റിട്ടേണ്‍ ഇ-ഫയലിങ്ങിലൂടെ സമര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 46.8 ശതമാനം വര്‍ധന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :