ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായ ഐ ടി ഉദ്യോഗസ്ഥ കത്തിക്കരിഞ്ഞ നിലയില്‍
മുംബൈ|
WEBDUNIA|
PRO
PRO
ആന്ധ്രാ പ്രദേശിലെ 23 കാരിയായ സോഫ്ടെയര്‍ എഞ്ചിനീയറുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മുംബൈയില്‍ വച്ചാണ് ഇവരെ കാണാതായത്. കാഞ്ചുര്‍മാര്‍ഗിന്റെ പ്രാന്തപ്രദേശത്ത് വച്ചാണ് മൃതദേഹം കണ്ടെത്തിയത്.
ടിസിഎസില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടി ക്രിസ്മസ് അവധിക്ക് ശേഷം, ജനുവരി നാലിന് ആന്ധ്രയില്‍ നിന്ന് ട്രെയിനില്‍ മുംബൈയിലേക്ക് മടങ്ങുകയായിരുന്നു.
ട്രെയിന്‍ സോളാപൂരില്‍ എത്തിയപ്പോള്‍ പെണ്‍കുട്ടി പിതാവിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് യാതൊരു വിവരവും വീട്ടുകാര്‍ക്ക് ലഭിച്ചില്ല. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.