മോഷ്ടാവ് വിഴുങ്ങിയ മാല പുറത്തെടുക്കാന്‍ 96 ഏത്തപ്പഴം കഴിപ്പിച്ചു!

മുംബൈ| WEBDUNIA|
PRO
PRO
മോഷ്ടാവ് വിഴുങ്ങിയ പുറത്തെടുക്കാനായി അയാളെ 96 ഏത്തപ്പഴം തീറ്റിച്ചു. മുംബൈ കല്യാണിലാണ് സംഭവം. ദാമു ഗുപ്തയെന്ന 28കാരനായ മോഷ്ടാവാണ് വീട്ടമ്മയുടെ മാല വിഴുങ്ങിയത്.

വിദര്‍ഭ എക്സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുടെ മാല ദാമു പൊട്ടിച്ചെടുക്കുകയായിരുന്നു.
സ്ത്രീയുടെ ബഹളം കേട്ട് ആളുകള്‍ എത്തിയതോടെ ദാമു മാല വിഴുങ്ങി. ആളുകള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി ഇയാളെ എക്സ് റേ പരിശോധനയ്ക്ക് വിധേയനാക്കിയെങ്കിലും മാല കണ്ടെത്താനായില്ല.

ഒടുവില്‍ അള്‍ട്രാസൗണ്ട് പരിശോധന നടത്തി മാല വയറ്റില്‍ ഉണ്ടെന്ന് കണ്ടെത്തി. ഇയാളെ ഏത്തപ്പഴം തീറ്റിച്ച് മാല പുറത്തെടുക്കാന്‍ ഡോക്ടര്‍മാരാണ് നിര്‍ദ്ദേശം നല്‍കിയത്.

അങ്ങനെ ഇയാളെ 96 ഏത്തപ്പഴം തീറ്റിച്ച ശേഷമാണ് മാല മലത്തിനൊപ്പം പുറത്തുവന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :