ജഗന്റെ സാമ്രാജ്യം കണ്ടുകെട്ടും?

ഹൈദരാബാദ്| WEBDUNIA|
PRO
PRO
അനധികൃത സ്വത്തു സമ്പാദനക്കേസില്‍ അന്വേഷണം നേരിടുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഢിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ അനുമതി തേടി. ആന്ധ്ര സര്‍ക്കാരിന്റെ അനുവാദമാണ് സി ബി ഐ തേടിയിരിക്കുന്നത്.

ജഗന്റെ സ്ഥാപനങ്ങളുടെ ബാങ്ക് അക്കൌണ്ടുകള്‍ സി ബി ഐ കഴിഞ്ഞ ആഴ്ച മരവിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ അനുവാദം തേടിയത്.

രാജ്യത്തെ ധനികരായ രാഷ്ട്രീയക്കാരില്‍ ഒരാളായ ജഗന്റെ സാമ്രാജ്യം 365 കോടി രൂപ വിലമതിക്കുന്നതാണ്. ജഗതി പബ്ളിക്കേഷന്‍സ്‍, ഇന്ദിര ടിവി, ജനനി ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങിയ കമ്പനികള്‍ ഇതില്‍ ഉള്‍പ്പെടും.

പിതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന വൈ എസ് രാജശേഖര റെഡ്ഢിയുടെ ഭരണകാലത്ത് വന്‍ ക്രമക്കേട് നടത്തി ജഗന്‍ സ്വത്തുക്കള്‍ വാരിക്കൂട്ടിയെതിനെക്കുറിച്ചാണ് സി ബി ഐ അന്വേഷിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :