രവി ഋഷി രാജ്യം വിട്ട് പോകരുതെന്ന് സിബിഐ

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ടട്ര ട്രക്ക് ഇടപാട് വിവാദത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് വെക്ട്ര ഉടമ രവി ഋഷിക്കെതിരെ വീണ്ടും സമന്‍സ് അയച്ചു. രവി ഋഷിയോട് രാജ്യം വിട്ട് പോകരുതെന്നും സി ബി ഐ ആവശ്യപ്പെട്ടു. ടട്ര ട്രക്കുകള്‍ വാങ്ങിയ ഇടപാടില്‍ അഴിമതിയുണ്ടെന്ന പരാതിയെക്കുറിച്ചും ടട്ര ട്രക്കുകള്‍ക്കും വെക്ട്ര ഗ്രൂപ്പിനും വേണ്ടി മുന്‍ ലഫ്‌ ജനറല്‍ തേജീന്ദര്‍ സിംഗ്‌ 14 കോടി രൂപ കോഴ വാഗ്ദാനം നല്‍കിയതിനെക്കുറിച്ചും രണ്ടു വ്യത്യസ്ത അന്വേഷണങ്ങളാണ്‌ സി ബി ഐ നടത്തുന്നത്‌.

'ടട്ര' ട്രക്കുകള്‍ക്കും വെക്ട്ര ഗ്രൂപ്പിനും വേണ്ടി റിട്ട. ലെഫ് ജനറല്‍ തേജീന്ദര്‍ സിംഗ് കോഴ വാഗ്ദാനം ചെയ്തിരുന്നുവെന്ന് മാര്‍ച്ച് ആദ്യം സേനാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് പുറത്തിറക്കിയ പത്രക്കുറിപ്പിലും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലും വി കെ സിംഗ് ആരോ‍പിച്ചിരുന്നു. നേരത്തെ പ്രതിരോധമന്ത്രി എ കെ ആന്റണിയോടും ഇക്കാര്യം വി കെ സിംഗ് പറഞ്ഞിരുന്നു. എന്നാല്‍ രേഖാമൂലം പരാതി നല്‍കാത്തതിനാല്‍ കേസെടുത്തിരുന്നില്ല. സംഭവം വിവാദമായതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ സി ബി ഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

കൈക്കൂലി ആരോപണം സംബന്ധിച്ച് നേരത്തെ വി കെ സിംഗും സിബിഐക്ക് കത്തയച്ചിരുന്നെങ്കിലും തേജീന്ദ്രറിന്റെ പേര് പറഞ്ഞിരുന്നില്ല. ഇതേതുടര്‍ന്ന് സിംഗില്‍ നിന്ന് കൂടുതല്‍ വിശദീകരണം തേടാന്‍ സി ബി ഐ തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് തേജീന്ദ്രര്‍ സിംഗിന്റെ പേര് വെളിപ്പെടുത്തി വി കെ സിംഗ് സി ബി ഐ അന്വേഷണസംഘത്തിന് പരാതി നല്‍കിയിരിക്കുന്നത്. 14 കോടി രൂപയാണ് കൈക്കൂലിയായി വാഗ്ദാനം ചെയ്തതെന്നും വി കെ സിംഗ് വ്യക്തമാക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :