വി കെ സിംഗ് മറ്റൊരു ‘ലെറ്റര്‍ ബോംബ്‘ കൂടി പൊട്ടിച്ചു!

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
കൈക്കൂലി വിവാദം സൃഷ്ടിച്ചതിന് പിന്നാലെ പ്രധാനമന്ത്രിക്ക് കത്തയച്ച കരസേന മേധാവി ജനറല്‍ വി കെ സിംഗ് മറ്റൊരു കത്തുകൂടി അയച്ചതിന്റെ വിശദാംശങ്ങള്‍ പുറത്തുവരുന്നു. ലെഫ് ജനറല്‍ ധല്‍ബീര്‍ സിംഗ് സുഹാഗിനെതിരെ അന്വേഷണമാവശ്യപ്പെട്ടാണ് വി കെ സിംഗ് കത്തയച്ചതെന്ന് ഒരു ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ് എം പി അംബിക ബാനര്‍ജി പ്രധാനമന്ത്രിക്കും പ്രതിരോധമന്ത്രിക്കും അയച്ച കത്തിന്റെ പകര്‍പ്പ് വച്ചാണു വി കെ സിംഗ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. താന്‍ ഒരു വര്‍ഷം മുമ്പ് കത്തയച്ചതായി ബാനര്‍ജിയും സ്ഥിരീകരിച്ചു.

വി കെ സിംഗിന്റെ പിന്‍ഗാമി ലെഫ് ജനറല്‍ ബിക്രം സിംഗിന് പിന്നാലെ സൈനിക മേധാവി സ്ഥാനത്തെ പരിഗണിക്കപ്പെടുന്ന പേരാണ് സുഹാഗിന്റേത്. അദ്ദേഹം സ്പെഷ്യല്‍ ഫ്രോണ്ടിയര്‍ ഫോഴ്സ് (എസ്എഫ്എഫ്) ഇന്‍സ്പെക്റ്റര്‍ ജനറലായി ചുമതല വഹിച്ചിരുന്ന കാലത്ത് അഴിമതി നടത്തി എന്നാണ് ആരോപണം.

അതേസമയം സൈന്യത്തിലെ ആയുധക്ഷാമം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് താന്‍ അയച്ച കത്ത് ചോര്‍ത്തിയത് താന്‍ അല്ലെന്ന് വി കെ സിംഗ് പ്രസ്താവനയില്‍ പറഞ്ഞു. അതിന് ഉത്തരവാദികളായവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

English Summary: Yet another corruption allegation has been brought to light by Army Chief General VK Singh. He has now sent a letter written by Trinamool MP Ambika Banerjee, which calls for a probe against Lt General Dalbir Singh Suhag, to the Central Bureau of Investigation (CBI).


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :