അസമിലെ ഗോള്‍പാര ജില്ലയില്‍ ചൂതുകളിയില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്കു നേരെ ഗാരോ നാഷനല്‍ ലിബറേഷന്‍ ആര്‍മി നടത്തിയ വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി.
വെടിവെപ്പില്‍ 10 പേര്‍ക്ക് ഗുരുതരമായി പരുക്കുണ്ട്. ദീപാവലി ദിനത്തില്‍ ജെന്ഡാമാരിയിലാണ് സംഭവം. ഗോള്പാരയ്ക്കു സമീപം മേഘാലയയിലെ ഗാരോ വനം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ജിഎന്‍എല്‍എ പ്രവര്‍ത്തകര്‍ പ്രത്യേക സംസ്ഥാനത്തിനായി പോരാട്ടം നടത്തിവരികയാണ്
ഗോള്‍പാര പ്രദേശം കൊലപാതകങ്ങള്‍, സ്ഫോടനങ്ങള്‍, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ഇവിടെ പതിവാണ്.