ബസിന് തീപിടിച്ച് 39 മരണം

ഹൈദരാബാദ്| WEBDUNIA|
PRO
ബസിന് തീപിടിച്ച് 39 മരണം. ആന്ധ്ര പ്രദേശില്‍ മെഹബൂബ് നഗറില്‍ ബാംഗ്ലൂരില്‍ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ബസ്സിനാണ് തീപിടിച്ചത്.

ബസ്സില്‍ 45 പേര്‍ ഉണ്ടായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. പുലര്‍ച്ചെ 4.30ഓടെയാണ് അപകടമുണ്ടായത്.

ബസ്സിലെ ഇന്ധന ടാങ്കറിന് തീപിടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. എല്ലാവരും നല്ല ഉറക്കത്തിലായതിനാല്‍ എന്താണ് സംഭവിച്ചതെന്നറിയാതെ ബസ്സില്‍ അകപ്പെട്ടുപോയി. വളരെ കുറച്ചുപേര്‍ക്കു മാത്രമേ ബസ്സില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിഞ്ഞുള്ളൂ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :