ഉപേക്ഷിക്കപ്പെട്ട നവജാതശിശുവിന്റെ മൃതശരീരം നായ്കള്‍ ഭക്ഷിച്ചു. മഹാരാഷ്ട്രയിലെ യവതമാല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പരിസരത്താണ് സംഭവം. എന്നാല്‍ രണ്ട് ദിവസം പ്രായമുള്ള പെണ്‍കുട്ടി ആശുപത്രിയില്‍ ജനിച്ചതല്ലെന്നാണ് അധികൃതരുടെ വാദം.
പ്രദേശത്തെ ശിവസേന പ്രവര്‍ത്തകരാണ് ആശുപത്രിയിലെ കക്കൂസിനു സമീപം നായകള്‍ പെണ്‍കുഞ്ഞിന്റെ മൃതദേഹം ഭക്ഷിക്കുന്നത് കണ്ടത്. നായകളെ എറിഞ്ഞോടിച്ച് വികൃതമാക്കപ്പെട്ട മൃതശരീരം അവര്‍ ആശുപത്രി അധികൃതര്‍ക്ക് കൈമാറി. തങ്ങളുടെ ആശുപത്രിയില്‍ ഇങ്ങനെയൊരു പെണ്‍കുട്ടി ജനിച്ചിട്ടില്ലെന്നും മറ്റെവിടെയെങ്കിലും ജനിച്ച കുട്ടിയെ തങ്ങളുടെ ആശുപത്രിയുടെ പരിസരത്ത് കൊണ്ടിട്ടതാകാമെന്നുമാണ് അശുപത്രിയിലെ മുതിര്‍ന്ന ഒരു ഡോക്ടര്‍ പറഞ്ഞത്.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത്, അന്വേഷണം ആരംഭിച്ച പോലീസ് കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ മറ്റൊരു പെണ്‍കുട്ടിയെ ഇതേ ആശുപത്രിയില്‍ ചികിത്സിച്ച് വരികയാണ്. ഗ്രാമത്തില്‍ നിന്നും ആറ് കിലോമീറ്റര്‍ ദൂരത്തിലാണ് ഈ പെണ്‍കുട്ടിയുടെ മൃതദേഹം കിടന്നിരുന്നത്